Breaking News

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

You cannot copy content of this page