Breaking News

പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

Spread the love

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് പണികിട്ടി. ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ഇടപെട്ട് എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

You cannot copy content of this page