Breaking News

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

Spread the love

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.

നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജിവെക്കുകയാണ് വേണ്ടത് സന്നദ്ധതയല്ല അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

രാജി സന്നദ്ധത പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സന്ദീപ് കുറ്റപ്പെടുത്തി. രാജി സന്നദ്ധത അറിയിക്കുക എന്നത് ബിജെപിയിൽ ഇല്ല. രാജിവെക്കാൻ ആണെങ്കിൽ രാജി വെച്ച ശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ തന്നെ ബിജെപിയെ നയിക്കണം. പാർട്ടിക്ക് തളർച്ചയുണ്ടാകുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. വി മുരളീധരനോട് പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ മതിയെന്ന് സന്ദീപ് പരിഹസിച്ചു. സ്വന്തം പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് വി മുരളീധരനെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

You cannot copy content of this page