Breaking News

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

Spread the love

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം.ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

അതേസമയം സീ പ്ലെയിൻ പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആലപ്പുഴയില്‍ തുടങ്ങേണ്ടിയിരുന്ന പദ്ധതിവീണ്ടും ചര്‍ച്ചയാകുകയാണ്. ഒപ്പം എതിര്‍പ്പുമുയര്‍ന്നു തുടങ്ങി. തിങ്കളാഴ്ച തുടക്കമിടുന്ന പദ്ധതിയില്‍ വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ച് ജലവിമാന സര്‍ക്യൂട്ടിനുള്ള ആലോചനയിലാണു സര്‍ക്കാര്‍.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും.

ശക്തമായ സമരത്തിലൂടെ ഇല്ലാതായ പദ്ധതി വീണ്ടും തുടങ്ങുന്നത് ഉള്‍നാടന്‍ മത്സ്യ, കക്കവാരല്‍ തൊഴിലാളികള്‍ക്ക് എതിരാണെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) വിമര്‍ശിച്ചു. പദ്ധതി നിര്‍ത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കണമെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

You cannot copy content of this page