Breaking News

‘പഴയ കിറ്റ് വിതരണം ചെയ്ത സംഭവം ആശ്ചര്യകരം, ഗുരുതര പ്രശ്നം’; മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Spread the love

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്തെന്ന വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം.

ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു. അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവർ.അവർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.സഹായം നൽകുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ഒരുക്കി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ സഹായങ്ങൾ വിലകുറച്ചു കാണേണ്ടതില്ല. ഇപ്പോൾ ഉണ്ടായ സംഭവം ആശ്ചര്യകരമായതാണ്. ഒരു പഴയതും കൊടുക്കാൻ പാടില്ലെന്ന പറഞ്ഞ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാർ ആണ് പഴയ വസ്ത്രങ്ങൾ വിതരണം ചെയ്തു എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അന്വേഷിക്കണം. നിയമപരമായി നൽകുന്ന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്തായിരുന്നു അതിന്റെ ഉദ്ദേശം. എങ്ങനെ ഈ പഴയ സാധനങ്ങൾ എത്തി. അതെല്ലാം പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തിൽ ഒന്നും പറയുന്നില്ല വിശദമായ പരിശോധന നടത്താൻ വിജിലൻസിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധന പൂർത്തിയാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയും വയനാട് ദുരന്തത്തിന് സഹായം ലഭ്യമായിട്ടില്ല. പ്രധാനമന്ത്രി വയനാട് എത്തിയപ്പോൾ നേരിട്ട് നിവേദനം നൽകി. ഡൽഹിയിൽ പോയി നിവേദനം നൽകി. മന്ത്രിസഭ ഓർമിപ്പിച്ചു. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പക്ഷേ സഹായം മാത്രം ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു വിഭാഗം ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര സഹായം എന്തുകൊണ്ടാണ് ഇങ്ങനെ വൈകുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ചില സംസ്ഥാനങ്ങളിൽ കേന്ദ്രസഹായം എത്തി. അത് നല്ല കാര്യമാണ് അതിന് എതിരല്ല. പക്ഷേ ആ കൂട്ടത്തിൽ കേരളം പെട്ടില്ല. എന്തുകൊണ്ട് കേരളം അതിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

തൃശ്ശൂർ പാർലമെന്റ് അംഗത്വം നേടി എന്ന് ബിജെപി മേനി നടിക്കുന്നുണ്ടെന്നും അതിന് പിന്നിൽ നടന്ന അന്തർ നാടകങ്ങൾ പരസ്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസാരിക്കുന്ന കണക്കുകൾ മുന്നിലുണ്ട്. 2019ൽ കോൺഗ്രസിന് കിട്ടിയ വോട്ടും 2024ൽ കിട്ടിയ ഒട്ടും പരിശോധിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് നോക്കുമ്പോൾ പ്രധാനപ്പെട്ട സ്ഥാനാർത്ഥിയാണ് കെ മുരളീധരൻ. മുരളീധരൻ കോൺഗ്രസിന്റെ വോട്ട് വാങ്ങാൻ പറ്റാത്ത ആളാണോ മുരളീധരൻ എന്ന് മുഖ്യമന്ത്രി ചോദിച്ചു.പിന്നെയും പിന്നെയും പല തെരഞ്ഞെടുപ്പിൽ രംഗത്തിന്റെ പേര് വന്നു. കോൺഗ്രസുകാർക്ക് അംഗീകാരമുള്ള പേരാണ് മുരളീധരൻ്റേത്. പക്ഷേ പഴയ 87000 ത്തോളം വേട്ട് കോൺഗ്രസിന് കാണാതെ പോയി. അതറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട. ബിജെപിയുടെ സ്ഥാനാർത്ഥിയുടെ വോട്ടിലേക്ക് നോക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എന്നാൽ തൃശ്ശൂരിൽ വോട്ട് വർദ്ധിപ്പിച്ചു. കോൺഗ്രസിന്റെ വോട്ട് ബിജെപിയോടൊപ്പം ചേർന്നപ്പോഴാണ് ബിജെപിക്ക് ജയിക്കാൻ ആയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫ് എന്നത് രണ്ട് വിഭാഗമായിരുന്നെങ്കിലും ഒരു മനസ്സോടുകൂടി പ്രവർത്തിക്കുന്ന കണ്ടത്. എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ രണ്ടു കൂട്ടരും ഒന്നിച്ച് ഇറങ്ങിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

You cannot copy content of this page