പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി.സെക്കന്ദരാബാദ് ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൻ്റെ 3 കോച്ചുകൾ ആണ് പാളം തെറ്റിയത്. 2പാസഞ്ചർ കൊച്ചുകളും ഒരു പാർസൽ വാഗനുമാണ് പാളത്തിൽ നിന്നും തെന്നി മാറിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിവിഷനിലെ നാൽപൂർ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്ന് സൗത്ത്-ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. അപകട ദുരിതാശ്വാസ ട്രെയിനുകളും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകടസ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.ട്രെയിനിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാർക്കായി ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. അപകടത്തിൽ റെയിൽവേ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ