Breaking News

റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം

Spread the love

വയനാട്ടിൽ ഭക്ഷ്യ കിറ്റിനായി റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ് ശൂന്യമാണെന്ന് കണ്ടെത്തിയത്.

ഒന്നാം തിയ്യതി 835 ചാക്ക് അരി ആണ് കൊണ്ടുവന്നത്. 2018 മുതലുള്ള അരിയാണ് ക്യാമ്പിൽ എത്തിച്ചിട്ടുള്ളത്.നൂറു കണക്കിന് ചാക്കുകളിൽ തീയതി പോലും കാണുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. 2018ൽ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അരി കൂടാതെ പയർ, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായവയാണ് എത്തിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായവ കൂട്ടിയിട്ടിരിക്കുകയാണ്.മേപ്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ളവ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിച്ചിരുന്നു.

You cannot copy content of this page