Breaking News

‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

Spread the love

പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസെത്തും മുൻപേ പണം ഒളിപ്പിച്ചുവെന്നും മുഴുവൻ വിവരങ്ങളും ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണം എത്തിയന്ന വിവരം സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ട്. ആളെക്കൂട്ടി ബലംപ്രയോഗിച്ച് മറയ്ക്കാനാവില്ല. എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടിയിൽ തെറ്റില്ല. റെയ്ഡ് നടത്തിയതിൽ അത്ഭുതപ്പെടാനില്ല. വനിതാ നേതാക്കളുടെ മുറിയിലെ പരിശോധനക്ക് വനിതാ പൊലീസും ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളുടെ കൈവശം കളളപ്പണം ഉണ്ടായിരുന്നു. വരും മണിക്കൂറിൽ എല്ലാ വിവരങ്ങളും പുറത്ത് വരും. എവിടേക്ക് മാറ്റിയെന്നെല്ലാം പുറത്തേക്ക് വരേണ്ടതാണ്.

പൊലീസ് പരിശോധിക്കട്ടേ. കളളപ്പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് കോൺഗ്രസുകാർക്കും ബിജെപിക്കും നല്ല പരിചയമുണ്ട്. അത് പാലക്കാട്ട് പ്രയോഗിക്കാനാണ് ശ്രമിച്ചതെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. ഹോട്ടലിലെ സിപിഐ എം നേതാക്കളുടെ മുറിയിലും റെയ്ഡ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തുവന്നു ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുക്കുന്നത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു.

You cannot copy content of this page