ഡൽഹിയിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി

Spread the love

ഡൽഹിയിൽ വീണ്ടും യുവതിക്ക് നേരെ പീഡനം. സരായി കലായി കാനിൽ പുലർച്ചെ ചോരയിൽ കുളിച്ച നിലയിലാണ് മുപ്പത്തിനാലുകാരിയെ നാവിക ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മറ്റൊരുസ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിച്ചശേഷം സരായി കലായി കാനിൽ പ്രതികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്.

You cannot copy content of this page