കളമശേരി വിമൻസ് പോളിടെക്നിക്ക് കോളജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്‍യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായത്. വൈഗയുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എം പിയും രംഗത്തെത്തി.വിജയാഹ്ളാദ പ്രകടനത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്ന ഹൃദ്യമായ നിമിഷങ്ങൾക്കും വിദ്യാർത്ഥികൾ സാക്ഷികളായി. തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി വിജയിച്ച വൈഗയുടെ അച്ഛൻ ജിനുനാഥ് ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ്.പതിറ്റാണ്ടുകളുടെ എസ്.എഫ്.ഐ ആധിപത്യം തകർത്ത് കെ.എസ്.യു. പതാക ഉറപ്പിച്ച ശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ റോഡിൽ വച്ചാണ് വൈഗ അച്ഛനെ കണ്ടത്. വൈഗയ്ക്ക് അച്ഛൻ്റെ അഭിനന്ദനം. മനോഹരമായ ചിത്രവും കഴ്ചയുമെന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.വളയം പിടിച്ച് വളർത്തുന്ന മകൾ വൈഗയെ വിജയ വഴിയിൽ കണ്ട് മുട്ടിയ അച്ഛൻ. അഭിമാനമാണ് കെ എസ് യു എന്നാണ് ഷാഫി പറമ്പിൽ കുറിച്ചത്.
വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്
ഇത് വൈഗ.
കളമശ്ശേരി വിമൻസ് പോളിടെക്നിക്കിൻ്റെ പുതിയ ചെയർപേഴ്സൺ. ബസിൻ്റെ ഡ്രൈവർ വൈഗയുടെ അച്ഛൻ ജിനുനാഥ്.
പതിറ്റാണ്ടുകളുടെ
എസ്.എഫ്.ഐ ആധിപത്യം തകർത്ത്
കെ.എസ്.യു. പതാക ഉറപ്പിച്ച ശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ റോഡിൽ വച്ചാണ് വൈഗ അച്ഛനെ കണ്ടത്. വൈഗയ്ക്ക് അച്ഛൻ്റെ അഭിനന്ദനം. മനോഹരമായ ചിത്രവും കഴ്ചയും .
വിജയികൾക്കെല്ലാം അഭിനന്ദനം.
അഭിമാനമാണ്
