Breaking News

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വസിക്കാം, ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ തീരുമാനം

Spread the love

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു.
ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുക.

ബാങ്ക് 52 പേരുടെ 64 വായ്പ്പകളാണ് എഴുതിത്തള്ളുന്നത്. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച്‌ നല്‍കും.

You cannot copy content of this page