Breaking News

മലപ്പുറത്തെ പ്രസംഗം ചട്ടലംഘനമെന്ന് ആരോപണം; മുഖ്യമന്ത്രി പിണറായിക്കെതിരെ പരാതിയുമായ് ബി.ജെ.പി.

Spread the love

മലപ്പുറം: മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി.

ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം.മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. നിയമത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച്‌ വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിലുണ്ട്.

You cannot copy content of this page