Breaking News

നിപ ബാധിച്ചുമരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 350 പേര്‍; ഇന്ന് വരിക 13 പേരുടെ പരിശോധനാ ഫലങ്ങള്‍

Spread the love

നിപ വൈറസ് രോഗലക്ഷണങ്ങളുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരത്തുനിന്നുള്ളവരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാലക്കാടുനിന്നുള്ള രണ്ടുപേര്‍ക്കും രോഗലക്ഷണമുണ്ട്. 350 പേരാണ് നിപ ബാധിച്ചുമരിച്ച 14 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 പേരുടെ സമ്പര്‍ക്കത്തിലുള്ള 9 പേരുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ഇന്ന് 13 പേരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.

മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും ഇന്ന് പരിശോധിക്കും. 14 കാരന്റെ പുതിയ റൂട്ട് പുറത്തുവിട്ടു. ഈ കോണ്‍ടാക്ടുകള്‍ ശേഖരിച്ച് വരികയാണ്. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴങ്ങ പറിച്ച് കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്നകാര്യം പരിശോധിച്ച് വരികയാണ്.മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുകയാണ്.

You cannot copy content of this page