
കൊച്ചി: നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ ദുരനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്ന് നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും തനിക്ക് നൽകിയ പിന്തുണ വിലമതിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെണ്‍കുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയപ്പോഴായിരുന്നു രാമകൃഷ്ണൻന്റെ പ്രതികരണം.

അതേസമയം സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആർ.എല്‍.വി. രാമകൃഷ്ണൻ വ്യക്തമാക്കി. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.