Breaking News

കൊല്ലത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു

Spread the love

കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു. രാത്രിയിലുണ്ടായ തീപിടുത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. കമ്പ്യൂട്ടറുകളും രേഖകളും കത്തി നശിച്ചു. ജീവനക്കാരെത്തിയപ്പോൾ പോസ്റ്റ് ഓഫീസ് കത്തി നശിച്ച നിലയിലായിരുന്നു.

ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ എല്ലാ ഉപകരണങ്ങളും പൂർണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടർന്നിട്ടില്ല.

You cannot copy content of this page