നന്ദിയോട്: തിരുവനന്തപുരം നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. ഉടമയ്ക്ക് ഗുരുതര പരിക്ക്. നന്ദിയോട് ആലംപാറ ശ്രീ മുരുക പടക്ക വില്‍പനശാലയിലാണ് ബുധനാഴ്ച രാവിലെ പത്തരയോടെ തീപ്പിടിത്തം ഉണ്ടായത്.
ഉടമ ഷിബുവിനെ ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഷിബു മാത്രമായിരുന്നു അപകടസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ഷിബുവിന്റെ ഭാര്യ മഞ്ജുവിന്റെ പേരിലാണ് ലൈസന്‍സ്. വില്‍പനയ്ക്കും നിര്‍മാണത്തിനും ലൈസന്‍സ് ഉണ്ട്. അതേസമയം അളവില്‍ കൂടുതല്‍ സാധനങ്ങള്‍ ഷൈഡില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഷിബുവിന്റെ പേരില്‍ ലൈസന്‍സ് ഉള്ള പാലോട് പുലിയൂരില്‍ നാലു വര്‍ഷം മുന്‍പ് പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്.