Breaking News

മാസപ്പടി കേസ്: 8 സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ശേഖരിച്ചു, കൂടുതൽ പേരെ ചോദ്യം ചെയ്യാനും എസ്എഫ്‌ഐഒ നീക്കം

Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ എസ് എഫ്‌ ഐ ഒ അന്വേഷണം ഊര്‍ജ്ജിതമാക്കി. സി എം ആർ എൽ എക്സാലോജിക്ക് ഇടപാട് നടത്തിയിട്ടുള്ള എട്ട് സ്ഥാപനങ്ങളിൽ നിന്ന് എസ് എഫ്‌ ഐ ഒ രേഖകള്‍ ശേഖരിച്ചെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ജെ ഡി ടി ഇസ്ലാമിക്, കാരക്കോണം സി എസ്‌ ഐ മെഡിക്കല്‍ കോളേജ്, അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റി, റിന്‍സ് ഫൗണ്ടേഷൻ തുടങ്ങിയ എട്ട് സ്ഥാപനങ്ങളിൽ നിന്നാണ് രേഖകള്‍ ശേഖരിച്ചതെന്നാണ് വിവരം.മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ എസ് എഫ്‌ ഐ ഒ ചോദ്യം ചെയ്യാൻ നീക്കമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എക്‌സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയടക്കം എസ് എഫ് ഐ ഒ സംഘം ചോദ്യം ചെയ്യും. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.ഇതിനിടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കേസിൽ നടപടിയെടുത്തില്ലെന്ന മാത്യു കുഴൽനാടന്‍റെ ഹർജിക്ക് മറുപടി നല്‍കുകയായിരുന്നു വിജിലൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു.

You cannot copy content of this page