Breaking News

രാഹുല്‍ മാങ്കൂട്ടത്തിനെ തള്ളി വികെ ശ്രീകണ്ഠന്‍; ആർക്കും സ്ഥാനാർഥിത്വം മോഹിക്കാം. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്.

Spread the love

തൃശൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വികെ ശ്രീകണ്ഠന്‍ രംഗത്തെത്തി. ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം.
അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നാണ് വികെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടത്.

പാലക്കാട് യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യുഡിഎഫ് കൂടുതല്‍ കരുത്താർജിച്ചു വരുമ്ബോള്‍ സ്ഥാനാർഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം.
എന്തായാലും ഒരാൾക്കല്ലേ മത്സരിക്കാൻ പറ്റു .അതാരാണെന്ന് ഹൈക്കമാന്റ് തീരുമാനിക്കും.
എന്നാല്‍ പാർട്ടിയില്‍ ഇത്തരം തീരുമാനങ്ങള്‍ ഇതുവരെ എടുത്തിട്ടില്ല.ഹൈക്കമാൻഡും കെപിസിസിയും ചേർന്നാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. ആരെ തീരുമാനിച്ചാലും പാലക്കാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ ലീഡര്‍ കെ കരുണാകരന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊള്ളണമെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേർത്തു.

You cannot copy content of this page