Breaking News

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം: ഹൈക്കോടതി

Spread the love

എറണാകുളം:സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നൽകണം.സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടാന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ബിന്ദു വേങ്ങാട്ടേരി ആണ് ഹർജി നൽകിയത്.

You cannot copy content of this page