Breaking News

സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു; എണ്ണയ്ക്കും മുളകിനും വില കുറയും

Spread the love

തിരുവനന്തപുരം: സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു. മുളകിനും എണ്ണയ്ക്കുമാണ് വിലകുറച്ചത്. എണ്ണയ്ക്ക് കിലോയ്ക്ക് ഒമ്പത് രൂപയും മുളകിന് അര കിലോയ്ക്ക് ഏഴ് രൂപയും കുറച്ചു. അരക്കിലോ മുളകിന്റെ പുതിയ വില 75 രൂപയായി. നേരത്തെ ഇത് 82 രൂപയായിരുന്നു. ഒരു ലിറ്ററിന് 145 രൂപയുള്ളത് 136 രൂപയായി. വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതിരുന്നതും വില കൂട്ടിയതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

You cannot copy content of this page