Breaking News

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലാൻഡ്; അയർലണ്ടിന് 17-ാം സ്ഥാനം

Spread the love

യുഎൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലൻഡ് തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിൽ. അയർലൻഡ് 17-ാം സ്ഥാനത്താണ്. കഴിഞ്ഞ മുമ്പ് 14-ാം സ്ഥാനത്തായിരുന്നു അയർലണ്ട്. സർവേയിൽ പങ്കെടുത്ത 143 രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ ഏറ്റവും പിന്നിലാണ്.

കോസ്റ്റാറിക്കയും കുവൈത്തും 12, 13 എന്നീ സ്ഥാനങ്ങൾ സ്വന്തമാക്കി ആദ്യ 20ൽ ഇടം നേടി. അമേരിക്കയും ജർമ്മനിയും യഥാക്രമം 23-ഉം 24-ഉം സ്ഥാനത്താണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നും ഉൾപ്പെടുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡ്‌സിലും ഓസ്‌ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. മികച്ച 20 രാജ്യങ്ങളിൽ കാനഡയിലും യുകെയിലും മാത്രമാണ് 30 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളത്.

വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നൽകിയത്.

You cannot copy content of this page