Breaking News

എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ

Spread the love

എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ. വ്യാജ വാട്സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് ഉപയോഗിക്കുന്നത്. പ്രിയങ്ക ജി ഐഎഎസ് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. അക്കൗണ്ടിൽ നിന്നും പലർക്കും മെസ്സേജുകൾ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്.+84 83 442 0146 എന്ന വിയറ്റ്നാം കേന്ദ്രീകരിച്ചുകൊണ്ടുള്ള നമ്പറിൽ നിന്നാണ് അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കളക്ടറുടെ നിർദേശം. ഏതെങ്കിലും വിധത്തിൽ വ്യാജ അക്കൗണ്ടുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ അത് വിശ്വാസത്തിൽ എടുക്കരുതെന്നും നിർദേശമുണ്ട്. ഇതിന് മുൻപും കളക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

You cannot copy content of this page