വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ റായ്ബറേലിയിലും വയനാട്ടിലും കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിലാണ്. എൽഡിഎഫിന്റെ ആനി രാജയാണ് രണ്ടാമത്.

കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. സിറ്റിങ് എം.പിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുകയാണ്.

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പിന്നിലാണ്. വാരണാസിയിൽ ആറായിരത്തിലധികം വോട്ടിനാണ് മോദി യു.പി പി.സി.സി അധ്യക്ഷനായ അജയ് റായിയോട് പിന്നിട്ടുനിൽക്കുന്നത്. യു.പിയിൽ 41 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

കേരളത്തിൽ 13 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി ലീഡ് ചെയ്യുന്നു. ആറിടത്ത് എൽ.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. ദേശീയതലത്തിൽ 255 സീറ്റിൽ എൻ.ഡി.എയും 237 സീറ്റിൽ ഇന്ത്യാ സഖ്യവുമാണ് മുന്നിട്ടുനിൽക്കുന്നത്.

You cannot copy content of this page