വടകരയിൽ കെ കെ ശൈലജ മുന്നിൽ; വടകരയിലെ ജനങ്ങൾ കൈവിട്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. വടകരയിൽ കെ കെ ശൈലജ 120 സീറ്റുകൾക്ക് മുന്നിലാണ്.

വടകരയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങൾ കൈവിട്ടിട്ടില്ല. അവരുടെ പിന്തുണ എപ്പോഴും ഉണ്ട്. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയം ഉറപ്പ്. വടകരയിലെ ജനങ്ങളുടെ പൊളിറ്റിക്കൽ സെൻസിൽ വിശ്വാസമുണ്ട്. പാലക്കാട് ജനങ്ങളുടെ തോളത്തിരുന്നാണ് ഞാൻ വടകരയിലെ കാഴ്ച്ചകൾ കണ്ടതെന്നും ഷാഫി പറഞ്ഞു.

തിരുവനന്തപുരത്ത് ശശി തരൂർ ആദ്യസമയങ്ങളിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖർ മുന്നിലേക്കെത്തി. കൊല്ലത്ത് മുകേഷ് 272 വോട്ടുകൾക്ക് മുന്നിൽ. വയനാട്ടിൽ രാഹുൽ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ അൽപ്പം വൈകിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു.

പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണല്‍ നടക്കുന്നത്.

You cannot copy content of this page