Breaking News

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിൻ്റെയും കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Spread the love

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം.

2019 ൽ സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുമ്പോൾ മഹ്സറിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തെന്നും ഇതിന് പിന്നിലെ കൊള്ള താൻ അറിഞ്ഞില്ലെന്നുമാണ് കെ എസ് ബൈജുവിന്റെ വാദം. ഇരുവരുടെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടുണ്ട്. രണ്ട് പ്രതികൾക്കും കേസിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിയ്ക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

അതേസമയം, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ മൂന്നാം തീയതി സമർപ്പിക്കും. സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

You cannot copy content of this page