Breaking News

ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി; രാഹുലും സുഹൃത്തും പ്രതികൾ

Spread the love

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികൾ. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെ മൊബൈൽ ഇന്നലെ വൈകിട്ട് മുതൽ സ്വിച്ച് ഓഫ് ആണ്. ഒളിവിൽ പോയതായി സൂചന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ

IT ACT 68 (e)

BNS – 64 – ബലാത്സംഗം

64(2) – നിരന്തരം പീഡിപ്പിക്കൽ

64(f) – പീഡനം(ഉപദ്രവിച്ചു)

64(h) – അധികാരം ഉപയോഗിച്ച് പീഡിപ്പിക്കൽ

64(m) – തുടർച്ചയായി ഒരു സ്ത്രീയെ തന്നെ പീഡിപ്പിക്കൽ

89 – ഗർഭചിദ്രം

316 – വിശ്വാസ വഞ്ചന

തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

You cannot copy content of this page