Breaking News

സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു

Spread the love

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസ് എടുത്തു. സിപിഒ സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോൺ വിളിച്ചിരുന്നു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്. പണം നൽ‌കണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.

കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വസ്തുതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.

You cannot copy content of this page