Breaking News

വാഴത്തോപ്പ് സ്കൂൾ ബസ് അപകടം,അപകടത്തിന് കാരണം അനാസ്ഥ; സ്കൂളിനെതിരെ കുടുംബം

Spread the love

ഇടുക്കി: സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഷിബു ആരോപിക്കുന്നു. ഡ്രൈവർക്കെതിരെ കേസെടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും ബന്ധു ചൂണ്ടിക്കാട്ടി. ഹെയ്സലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് നടക്കും.

You cannot copy content of this page