തൃശൂർ: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ജീവനക്കാർ ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറും നഴ്സും എത്തി കെഎസ്ആർടിസി ബസിൽ വച്ചാണ് പ്രസവം നടന്നത്. ഉടൻ തന്നെ ജീവനക്കാർ ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. മലപ്പുറം സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
Useful Links
Latest Posts
- കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്; സന്ദർശനം വഖഫ് നിയമ ഭേദഗതി ബിൽ പാസായതിന് പിന്നാലെ
- ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ നടുക്കുന്ന ക്രൂരത, ദൃശ്യങ്ങൾ പുറത്ത്
- ‘വഖഫ് ബിൽ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാ സഭ’; രാഹുൽ ഗാന്ധി
- മാധ്യമങ്ങളോട് മുഖം തിരിച്ച് സുരേഷ്ഗോപി; എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രവേശനം വിലക്കി
- സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം