Breaking News

ഐഎസിൽ ചേരാൻ അമ്മ പ്രേരിപ്പിച്ചു; മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം അമ്മക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്‍റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്.

ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്‍റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭർത്താവിന്‍റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസും- സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You cannot copy content of this page