Breaking News

മങ്കിപോക്സ്; പ്രതിരോധ മാർഗങ്ങൾ വിശദമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Spread the love

മസ്കറ്റ്: മങ്കിപോക്സ് രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ബുള്ളറ്റിൻ പുറത്തിറക്കി. രോഗ ലക്ഷണങ്ങള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ബുള്ളറ്റിനില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാന ലക്ഷണങ്ങൾ
രോഗം ബാധിച്ചാൽ പലപ്പോഴും ഫ്ലൂ പോലുള്ള ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. ഇവയിൽ ഉൾപ്പെടുന്നവ;

പനി
തലവേദന
പേശീ വേദന
കടുത്ത ക്ഷീണം
തുടർന്ന് മുഖത്തോ ജനനേന്ദ്രിയങ്ങളിലോ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ ചൊറിച്ചിൽ.
രോഗം പടരുന്നത് എങ്ങനെ?
രോഗം പ്രധാനമായും പടരുന്നത് രോഗബാധിതനായ വ്യക്തിയുമായി, ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്.
കൂടാതെ, കിടക്കവിരികൾ, ടവ്വലുകൾ, വസ്ത്രങ്ങൾ തുടങ്ങിയ അണുബാധയുള്ള വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയും പകരാൻ സാധ്യതയുണ്ട്.
പ്രതിരോധ മാർഗ്ഗങ്ങൾ സ്വയം പരിരക്ഷിക്കാൻ മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ:

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

എംപോക്സ് ലക്ഷണങ്ങൾ കാണിക്കുന്നവരുമായി അടുത്ത ശാരീരിക ബന്ധം ഒഴിവാക്കുക.

അണുബാധ ഉണ്ടാവാൻ സാധ്യതയുള്ള വസ്തുക്കളിലോ പ്രതലങ്ങളിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.

എംപോക്സിന്‍റേതെന്ന് തോന്നിക്കുന്ന ലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ, ഉടൻ തന്നെ ചികിത്സ തേടാനും, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സ്വയം ഐസൊലേറ്റ് ചെയ്യാനും, ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

You cannot copy content of this page