Breaking News

പുതുപുത്ത‌ൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്; ഇനി മുതൽ സ്റ്റാറ്റസില്‍ നീണ്ട വോയിസ് അയയ്ക്കാം

Spread the love

ഉപയോക്താക്കള്‍ക്കായി വീ‍ണ്ടും കിടിലൻ ഫീച്ചറുമായി എത്തിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി മുതൽ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകളും അയയ്ക്കാൻ സാധിക്കും. വാബീറ്റ ഇന്‍ഫോ ആണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ ഫീച്ചറിലൂടെ തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കാന്‍ പുതിയ അപ്‌ഡേറ്റ് വരുന്നതിലൂടെ സാധിക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം എന്നത്, സാധാരണ സ്റ്റാറ്റസ് അപ്‌ലോഡ്‌ ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമര്‍ത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുക.

You cannot copy content of this page