Breaking News

രാമപുരം കോളേജിൽ കാലിസ്’ കോമേഴ്സ് ഫെസ്റ്റ്

Spread the love

പാലാ /രാമപുരം : മാർ ആഗസ്റ്റിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കോമേഴ്‌സ് ഫെസ്റ്റ് ‘കാലിസ്’ നവംബർ 13 വ്യാഴം 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഫെസ്റ്റിനോട് അനുബന്ധിച് “ബിസിനസ്‌ ക്വിസ്, പ്രോഡക്റ്റ് ലോഞ്ച്, ഫൈവ്സ് ഫുട്ബോൾ, ഗ്രൂപ്പ്‌ ഡാൻസ്, മൈം, ട്രഷർ ഹണ്ട്‌, പോസ്റ്റർ ഡിസൈനിങ്, സോളോ സോങ് ” എന്നീ മത്സരങ്ങൾ നടത്തുന്നു .
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വ ഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, വകുപ്പ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ്‌ കോർഡിനേറ്റർ ഡോ. ജെയിൻ ജെയിംസ്, അസോസിയേഷൻ പ്രസിഡന്റ്‌ അന്ന റോസ് ജമറിൻ എന്നിവർ ആശംസകൾ ആർപ്പിക്കും. രജിസ്ട്രേഷനായി ബന്ധപ്പെടുക 9645226789,7510719321 സ്‌പോർട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.

You cannot copy content of this page