Breaking News

‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി

Spread the love

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

പല കുടിശ്ശിക ആയതിനാൽ അവ കിട്ടും. പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കത്ത് അയക്കാൻ സമയം എടുക്കുമെന്നും ആ സമയമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗ ശേഷം ഉപസമിതി ചേരുന്നത് മന്ത്രിമാരുമായി കൂടി ആലോചിക്കും. ഈ മാസം 10 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പിഎം ശ്രീ പദ്ധതി വിവാ​ദത്തിൽ സിപിഐയ്ക്ക് ഒരു പ്രശ്നവും ഇല്ല. വിഷമം ഉള്ളത് ചില പത്ര മാധ്യമങ്ങൾക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവർ ഏങ്ങി ഏങ്ങി കരയുന്നു. കോൺഗ്രസിൽ ഒരു വ്യക്തി പറയുന്നതാണ് തീരുമാനം. എൽഡിഎഫി‌ൽ അങ്ങനെ അല്ല. ഒരു കമ്മിറ്റി ഉണ്ട്. കൂട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

You cannot copy content of this page