ലൈംഗിക ആരോപണത്തിൽ പ്രിൻസ് പദവി നഷ്ടപ്പെട്ട് ആൻഡ്രൂ രാജകുമാരൻ. തന്റെ സഹോദരന്റെ പ്രിൻസ് പദവി എടുത്തു മാറ്റുന്നതായി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അറിയിച്ചു. പ്രിൻസ് ആൻഡ്രൂ ഇനി മുതൽ ആൻഡ്രൂ മൌണ്ട് ബാറ്റൺ വിന്റ്സോർ എന്നറിയപ്പെടും. ആൻഡ്രൂ ഉടൻ തന്നെ തന്റെ കൊട്ടാരമായ വിന്റ്സൊർ മാൻഷൻ ഒഴിയണം.ആരോപണങ്ങളെല്ലാം ആന്‍ഡ്രൂ നിഷേധിക്കുന്നുണ്ടെങ്കിലും അതിജീവിതര്‍ക്ക് ഒപ്പമാണ് എക്കാലവും കൊട്ടാരം നിലകൊള്ളുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
കുപ്രസിദ്ധ സെക്സ് ടേപ്പുകളില്‍ ഇടംപിടിച്ചതിന് പിന്നാലെ യോർക്ക് ഡ്യൂക്ക് എന്ന സ്ഥാനപ്പേരും മറ്റ് രാജകീയ ബഹുമതികളും ആൻഡ്രൂ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. മുന്‍ ഭാര്യ സാറ ഫെര്‍ഗൂസനൊപ്പം റോയല്‍ ലോഡ്ജില്‍ കഴിഞ്ഞിരുന്ന ആന്‍ഡ്രൂ നോര്‍ഫ്ലോക് കൗണ്ടിയിലെ സാന്‍ഡ്രിങാം എസ്റ്റേറ്റിലേക്ക് താമസം മാറി. ഈ വസതിയും ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റേതാണ്.
2021ലാണ് ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റൈന്‍ ബന്ധപ്പെട്ട കേസിലെ അതിജീവിതമാരില്‍ ഒരാള്‍ ആന്‍ഡ്രുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കൗമാരക്കാരിയായിരുന്ന തന്നെ ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും എപ്സ്റ്റൈനാണ് തന്നെ ചതിയില്‍പ്പെടുത്തി ആന്‍ഡ്രുവിനടുത്തേക്ക് എത്തിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ യുവതി ജീവനൊടുക്കുകയും ചെയ്തിരുന്നു.
