Breaking News

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

Spread the love

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.
നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്‌ഐടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്താണ്. ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നാണ്. ഇത് മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു എസ്‌ഐടിക്ക് തെളിവ് ലഭിച്ചു.

അതിനിടെ, പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മുരാരി ബാബുവിനെ ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പ്
നടത്തുന്നതിനും ആലോചനയുണ്ട്.

You cannot copy content of this page