തൃശൂർ: തൃശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആളാരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. സംഭവം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയറും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. ആരുടെ മൃതദേഹമാണിത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
