Breaking News

വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപണം; ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിറക്കി നെതന്യാഹു

Spread the love

ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്തണമെന്ന ഉത്തരവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഗാസ ആക്രമണത്തിന് നെതന്യാഹു ഉത്തരവിട്ടത്.

ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തില്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രയേല്‍ ഗാസയ്ക്ക് നല്‍കുന്ന തിരിച്ചടി ഏത് രീതിയില്‍ വേണമെന്ന കാര്യം തീരുമാനിക്കുന്നതിനായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാസയ്ക്ക് നല്‍കുന്ന മാനുഷിക സഹായങ്ങള്‍ നിര്‍ത്തലാക്കുക, ഗാസയില്‍ നിലവിലുള്ള സൈനിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുക, ഹമാസ് നേതാക്കള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാര്‍ഗങ്ങളെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You cannot copy content of this page