Breaking News

‘സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കമ്മിഷൻ പരിശോധിക്കണം’: മോദിയെ ട്രോളി ശശി തരൂർ

Spread the love

ന്യൂഡൽഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രം​ഗത്ത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ‘‘ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം’’– തരൂർ പരിഹസിച്ചു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേർ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കിൽ ജനങ്ങൾ അയാളെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.

You cannot copy content of this page