തൊഴിലില്ലായ്മയിൽ ഒന്നാമതായി കേരളം:കേന്ദ്രമന്ത്രാലത്തിന്റെ റിപ്പോർട്ട് പുറത്ത്

Spread the love

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്കില്‍ ഒന്നാമതായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേരളത്തിൻരെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. 2024 ലെ ആ​ദ്യ മൂന്ന് മാസത്തിൽ 31.8 ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്ക്.

15-നും 29-നും വയസിനിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മയുെടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ തൊഴിൽ രഹിതരുടെ എണ്ണത്തിൽ യുവതികളാണ് ഒന്നാം സ്ഥാനത്ത്. ഈ പ്രായപരിധിയിൽ വരുന്ന 46.6 ശതമാനം സ്ത്രീകൾക്കും തൊഴിൽ ഇല്ല. ഇതേ വിഭാ​ഗത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 24.3 ശതമാനമാണ്. പട്ടികയിൽ ജമ്മു കശ്മീര്‍, തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്കാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

You cannot copy content of this page