Breaking News

ചൂരൽമല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകൾ ഓട്ടം നിർത്തി

Spread the love

വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ്‌ മാത്രം നടത്തി അവസാനിപ്പിച്ചു.

ലോക്കൽ ഓടുന്ന KSRTC ബസുകൾക്ക് തകരാറായി കിടക്കുന്ന ബസുകളിൽ നിന്നാണ് ഡീസൽ ഊറ്റിയെടുത്ത് കൊടുക്കുന്നത്. രാവിലെ 08:30 ന് ശേഷം ചൂരൽമല ഭാഗത്തേക്ക്‌ ബസ്സുകളില്ല. അന്തർ സംസ്ഥാന സർവീസും തടസപ്പെട്ടു. മാനന്തവാടിയിൽ 500 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കിയുള്ളത്.

ബത്തേരി – ഗൂഡല്ലൂർ സർവീസ് ആണ് ഓട്ടം നിർത്തിയത്. ജില്ലയിൽ 20 സർവീസുകൾ ഇതുവരെ തടസപ്പെട്ടു. ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോൾ പമ്പിൽ നിന്നുമാണ് ഡീസൽ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ പല സർവീസുകളും മുടങ്ങുമെന്നും KSRTC ജീവനക്കാർ അറിയിച്ചു.

You cannot copy content of this page