Breaking News

മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ

Spread the love

വിൻഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പ് നിർത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബർ മുതൽ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

സേവനങ്ങൾ അവസാനിച്ചതിന് ശേഷം സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ വെബ്‌സൈറ്റിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി റീഡയറക്ട്ട് ചെയ്യും. മെറ്റ സപ്പോർട്ട് പേജാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. മാകിനെ കുറിച്ച് മാത്രമാണ് അവർ ഇതിൽ വിശദീകരിക്കുന്നതെങ്കിലും വിൻഡോസിലും മാകിലുമുള്ള മെസഞ്ചറിന്‍റെ സ്റ്റാൻഡ്-എലോൺ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നതായി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി സ്റ്റോർ ചെയ്യുന്നതിനായുള്ള ശ്രമങ്ങളും മെറ്റ തുടങ്ങിയിട്ടുണ്ട്. ഇതിനായി ‘സെക്യൂർ സ്റ്റോറേജ്’ ആക്ടീവ് ആക്കാനും കമ്പനി നിർദ്ദേശിക്കുന്നു. മെസ്സഞ്ചർ ആപ്പ് നിലവിൽ ഉപയോഗിക്കുന്നവർക്ക് സേവനങ്ങൾ നിലയ്ക്കുന്നതിന് മുൻപ് ഒരു ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കും. അതിന് ശേഷം 60 ദിവസം വരെ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പിന്നീട് മെസ്സഞ്ചർ പ്രവർത്തനരഹിതമാവുകയും അൺഇൻസ്റ്റാൾ ചെയ്യാനായി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.

You cannot copy content of this page