പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പുതിയ നയം നടപ്പാക്കുന്നു. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്‍ഡിടിവിയോട് പറഞ്ഞു. ജനുവരി മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.
