Breaking News

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം; ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു

Spread the love

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം. ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു. ശബരിമലയുടെ അംഗീകൃത സ്പോൺസർ എന്ന പേരിലായിരുന്നു പണപ്പിരിവ് നടന്നത്. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ടുപേരെ നിയമിച്ചു. 2025 ജൂലൈയിൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ലഭിച്ചു. സ്പോൺസർഷിപ്പ്, സംഭാവനകൾ സ്വീകരിക്കാൻ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആയിരുന്നു ഉത്തരവ്.

അതിനിടെ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. 2019-ൽ ഉണ്ണികൃഷ്ണൻപോറ്റി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ദേവസ്വം ഉത്തരവ് മറയാക്കിയെന്ന് നിഗമനം. 1998ൽ സ്വർണ്ണം പൊതിഞ്ഞ പാളികൾ 2019ൽ എങ്ങനെ ചെമ്പായി എന്നാണ് ദേവസ്വം വിജിലൻസ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻപോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് നിലപാട്. സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ ബിജെപിയും കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.സമരപരിപാടികൾ ചർച്ച ചെയ്യാൻ KPCC രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കടുത്ത പ്രതിഷേധത്തിന് ബിജെപിയും ഒരുങ്ങുന്നത്. സ്വർണപ്പാളി വിവാദം സംബന്ധിച്ചും ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. രേഖാമൂലം ഉത്തരം നൽകുന്ന നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ കടന്നുവരുന്നത്.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ എം.എൽ.എമാരായ എം.വിൻസന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നൽകിയിരിക്കുന്നത് ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്.ഈ രണ്ട് ചോദ്യങ്ങൾക്കും എന്ത് ഉത്തരം നൽകും എന്നതാണ് ആകാംക്ഷ.

You cannot copy content of this page