Breaking News

പൊതു പ്രവർത്തനത്തിൽ വീക്ഷണവും സുതാര്യതയും ഉണ്ടായാൽ പ്രസ്ഥാനത്തിനും, വ്യക്തികൾക്കും മൂല്യമുണ്ടാകും; മന്ത്രി റോഷി അഗസ്റ്റിൻ.

Spread the love

തിരുവനന്തപുരം :- ദീർഘവീക്ഷണവും,കരുണയും,സുതാര്യതയും പൊതുപ്രവർത്തനരംഗത്ത് ഉണ്ടായാൽ പ്രസ്ഥാനത്തോടൊപ്പം വ്യക്തികൾക്കും മൂല്യമുണ്ടാകും.എതിർപ്പുകളും അവഗണനയും അതിജീവിക്കുവാൻ ഉള്ള കരുത്തും,മറ്റുള്ളവരെ കൂടി കൂടെ നിർത്തുവാനുള്ള മാനസികമായ പക്വതയും ഉണ്ടാകുമ്പോൾ നേതൃഗുണവും ഉണ്ടാകുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ദളിത്ഫ്രണ്ട്(എം)സംസ്ഥാന ലീഡേഴ്‌സ് മീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് ഫ്രണ്ട് (എം)ന് പാർട്ടിയിൽ മതിയായ പ്രാതിനിധ്യ കുറവുണ്ടങ്കിൽ പരിശോധിക്കും. പട്ടികജാതി, പട്ടികവർഗ്ഗ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണിസാർ
കേരള സമൂഹത്തിന് നൽകിയ വികസന ,കാരുണ്യ,കരുതൽ പദ്ധതികളും,പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വികസന പോരാട്ടങ്ങളും,കൂട്ടായ്മയും പാർട്ടിയെ കൂടുതൽ ശക്തി പ്പെടുത്തി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജന്റെ അധ്യക്ഷതയിൽ ദളിത് ഫ്രണ്ട്(എം)സംസ്ഥാന ചാർജുകാരനും,കിൻഫ്ര വീഡിയോ പാർക്ക് ചെയർമാനുമായ ബേബിഉഴുത്തുവാൽ ആമുഖപ്രസംഗം നടത്തി.സംസ്ഥാന ഓഫീസ് ജനറൽ സെക്രട്ടറി ബാബുമനയ്ക്കപ്പറമ്പൻ ഭാവി പ്രവത്തനങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ എം സി.ജയകുമാർ,റജിപേരൂർക്കട,പീറ്റർപാല,ബാബുരാജ് മുദാക്കൽ,മടത്തറ ശ്യാം,ജയകുമാർ മൈനാഗപ്പള്ളി,കെ പി.രാജപ്പൻ,ചെങ്കുളംജോർജ്ജ്,എലിക്കുളം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

You cannot copy content of this page