Breaking News

റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത്തും

Spread the love

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവണ പ്രഭു വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും , മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

മോഹൻലാൽ ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്,സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു , അഗസ്റ്റിൻ,രാമു, മണിയൻപിള്ള രാജു, തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി,ഛായാഗ്രഹണം – പി.സുകുമാർ.

You cannot copy content of this page