കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡിൽ നടപ്പിലാക്കുന്ന കെ.എം.മാണി സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി നിർമ്മാണ ഉദ്ഘാടനം ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജലസേചന വകുപ്പിനു കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന ആദ്യ സൂക്ഷ്മ ജലസേചന പദ്ധതിയാണിത്.കുറവിലങ്ങാട് കാളിയാർതോട്ടം പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.സി.കുര്യൻ മന്ത്രി റോഷി അഗസ്റ്റിനു നൽകിയ നിവേദനത്തിന്റെ അടി സ്ഥാനത്തിൽ ജലസേചന വകുപ്പ് പഠനം നടത്തുകയും കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർ ഡ് പദ്ധതിക്ക് അനുയോജ്യമാണെന്നു കണ്ടെത്തുകയുമായിരുന്നു.2.15 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ ശ്രീ സ്റ്റീഫൻ ജോർജ്, ട്രാവൻകൂർ സിമ ന്റ്സ് ചെയർമാൻ സണ്ണി തെക്കേടം, ബ്ലോക്ക് പഞ്ചായത്തംഗം പി. സി.കുര്യൻ, പഞ്ചായത്തംഗം വിനു കുര്യൻ, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ബിനോയ് ടോമി ജോർജ്, ചെറുകിട ജല സേചനം സർക്കിൾ സുപ്രണ്ടിങ് എൻജിനീയർ ഡി.സുനിൽ രാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സിബി മാണി, ടി.എസ്.എൻ ഇളയത്, എക്സിക്യൂട്ടിവ് എൻജിനീയർ പി.സുമേഷ് കുമാർ , ശശി കാളിയോരത്ത് എന്നിവർ പ്രസംഗിച്ചു.
പദ്ധതി ഇങ്ങനെ
എംവിഐപി കനാൽ വിളയം കോട് വിതരണ സംവിധാനത്തിനു കീഴിൽ ജയ്‌ഗിരി ഭാഗത്ത് തുറ ന്നുവിടുന്ന ജലം ചിറത്തടം പഞ്ചായത്ത് കുളത്തിൽ സംഭരിക്കുകയും, ഇവിടെ നിന്നു പമ്പ് ചെയ്ത്, ഉയർന്ന സ്ഥലമായ കാളി യാർതോട്ടത്ത് സ്ഥാപിക്കുന്ന 2 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭര ണിയിൽ എത്തിക്കും. അവിടെ നിന്നു വിവിധ ഘട്ടങ്ങളിലൂടെ കൃഷിയിടങ്ങളിലേക്ക് തുള്ളി ജലസേചനം വഴി വെള്ളം എത്തിക്കു ന്നതാണ്‌പദ്ധതി.
