Breaking News

ഛത്തീസ്‌ഗഡിൽ സ്റ്റീൽ ഫാക്ടറിയിൽ അപകടം; 6 തൊഴിലാളികൾ മരിച്ചു

Spread the love

ഛത്തീസ്‌ഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാൻറ്റ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് അപകടം ഉണ്ടായത്. ഫാക്ടറിയിൽ ഉണ്ടായിരുന്ന മറ്റ് 6 പേർക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം.

You cannot copy content of this page