Breaking News

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; നാളെ പാലക്കാട് എത്തും, സംരക്ഷണം ഒരുക്കുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

Spread the love

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താൻ നീക്കം.നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത് . കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡൻ്റ സി.വി സതീഷ് , ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു.

രണ്ടു ദിവസം മണ്ഡലത്തിൽ തങ്ങുമെന്നാണ് വിവരമുണ്ട്. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. KPCC അറിയിച്ചാലെ രാഹുലിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് DCC നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്.

ആരോപണങ്ങൾക്ക് പിന്നാലെ അടൂരിലെ വീട്ടിൽ കഴിഞ്ഞിരുന്ന MLA ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ഡലത്തിലത്തിലെത്തുന്നത്.കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നിലപാടറിയിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉയർന്ന അന്ന് മുതൽ എംഎല്‍എ മണ്ഡലത്തിലില്ല. CPIM ഉം BJP യും ഒന്നിന് പിറകെ ഒന്നായി പ്രതിഷേധിച്ചപ്പോഴും രാഹുൽ അടൂരിൽ തുടർന്നു. സഭയിലെത്തി മടങ്ങിയ രാഹുൽ ഇനി മണ്ഡലത്തിൽ സജീവമാകാനാണ് ശ്രമിക്കുന്നത്.

You cannot copy content of this page