സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 81,600 രൂപയായി. ഗ്രാമിനാകട്ടെ 10,130 രൂപയില്‍നിന്ന് 10,200 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,09,485 എന്ന റെക്കോഡ് ഉയരം കുറിച്ചു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,650 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വില.
സെപ്റ്റംബര്‍ 17ന് ചേരുന്ന പണനയ യോഗത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കുമെന്ന അനുമാനമാണ് ആഗോള വിപണിയിലെ വിലവര്‍ധനവിന് പിന്നില്‍.
മുമ്പ് കണക്കാക്കിയതിനേക്കാള്‍ 9,11,000 തൊഴിലവസരങ്ങളാണ് യുഎസില്‍ കുറഞ്ഞത്. തൊഴിലില്ലായ്മ നിരക്കാകട്ടെ ഓഗസ്റ്റില്‍ 4.3 ശതമാനമായി ഉയരുകയും ചെയ്തു. അതോടൊപ്പം പണപ്പെരുപ്പ നിരക്ക് കൂടുന്ന സാഹചര്യംകൂടി ഫെഡ് റിസര്‍വ് കണക്കിലെടുത്തേക്കും.
